മണിപ്പുരിൽ ഭൂചലനം
Sunday, March 30, 2025 1:39 AM IST
ഇംഫാൽ: മണിപ്പുരിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഭൂചലനമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.
റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ ഭൂചലനം നോനേയ് ജില്ലയിലാണ് അനുഭവപ്പെട്ടത്. ഭൂകന്പം തകർത്ത മ്യാൻമറിനു സമീപമാണ് മണിപ്പുർ സ്ഥിതി ചെയ്യുന്നത്.