ഭൃഗു കുമാർ ഫുക്കാന്റെ മകൾ ജീവനൊടുക്കി
Tuesday, April 1, 2025 1:17 AM IST
ഗുവാഹത്തി: മുൻ ആസാം ആഭ്യന്തര മന്ത്രി ഭൃഗു കുമാർ ഫുക്കാന്റെ ഏകമകൾ ഉപാസ ഫുക്കാനെ (28) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച സ്വന്തം വീടിന്റെ രണ്ടാം നിലയിൽ നിന്നും ഇവർ താഴേക്കു ചാടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഏറെ നാളായി ഇവർ മാനസികാസ്വാസ്ഥ്യത്തിനു ചികിൽസയിലായിരുന്നു എന്നാണ് വിവരം.
ആസാം ഗണ പരിഷത്തിന്റെ നേതൃത്വത്തിൽ 1985ൽ രൂപവത്കരിച്ച ആദ്യ സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഭൃഗു കുമാർ ഫുക്കാൻ 2006ൽ അന്തരിച്ചു.