ഗിരിജ വ്യാസിനു പൊള്ളലേറ്റു
Tuesday, April 1, 2025 1:17 AM IST
ഉദയ്പുർ(രാജസ്ഥാൻ): ഉദയ്പുരിലെ വസതയിൽ ആരതി പൂജ നടത്തുന്നതിനിടെ ചെരാതിൽനിന്നു ഷാളിനു തീപിടിച്ച് രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗിരിജ വ്യാസിന്(79) പൊള്ളലേറ്റു.
പൊള്ളലേറ്റയുടൻ ഇവരെ ഉദയ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷയായിരുന്ന ഗിരിജ വ്യാസ്, ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സാണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.