നോയിഡയിൽ ഹോസ്റ്റലിൽ തീപിടിത്തം; ഒരാൾക്കു പരിക്ക്
Saturday, March 29, 2025 2:07 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശ്-ഡൽഹി അതിർത്തിയായ നോയിഡയിൽ പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ തീപിടിത്തം. രക്ഷപ്പെടാനായി താഴേക്കുചാടിയ ഒരാൾക്ക് പരിക്കേറ്റതായി അഗ്നിരക്ഷാസേന അറിയിച്ചു. എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം.
തീപിടിത്തമുണ്ടായപ്പോൾ പെണ്‍കുട്ടികൾ മൂന്നുനില കെട്ടിടത്തിൽനിന്ന് താഴേക്കുചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നോയിഡ നോളജ് പാർക്ക്-3യിലെ അന്നപൂർണ ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ പെണ്‍കുട്ടിയുടെ സ്ഥിതി ഗുരുതരമല്ല. ഹോസ്റ്റലിൽ നിറഞ്ഞ കനത്ത പുകയിൽ പരിഭ്രാന്തരായാണ് പെണ്‍കുട്ടികൾ താഴേക്കു ചാടിയതെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.