അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ സമരം താത്കാലികമായി നിർത്തി
Tuesday, April 1, 2025 2:40 AM IST
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജസ്റ്റീസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ആരംഭിച്ച സമരം താത്കാലികമായി അവസാനിപ്പിച്ചു.
ജഡ്ജിക്കെതിരേ നടത്തുന്ന ആഭ്യന്തര അന്വേഷണം പൂർത്തിയാക്കുന്നതുവരെ സമരം നിർത്തിവയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമരം താത്കാലികമായി അവസാനിപ്പിച്ചാൽ ഇന്നുമുതൽ ജുഡീഷൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.