ഛത്തീസ്ഗഡിൽ 45 കിലോഗ്രാം ഐഇഡി കണ്ടെടുത്തു
Saturday, March 29, 2025 2:07 AM IST
ബിജാപുർ: സുരക്ഷാ ഭടന്മാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ കുഴിച്ചിട്ട 45 കിലോഗ്രാം ഭാരമുള്ള മാരക പ്രഹരശേഷിയുള്ള ഐഇഡി സിആർപിഎഫ് ജവാന്മാർ കണ്ടെടുത്ത് നിർവീര്യമാക്കി.
ചേർപൽ-പൽനാർ റോഡിലാണ് ഐഇഡി കണ്ടെടുത്തത്. ബോംബ് സ്ക്വഡ് ഇതു നിർവീര്യമാക്കി. ബിജാപുർ ഉൾപ്പെടുന്ന ബസ്തർ മേഖലയിലാണ് ഏറ്റവും കൂടുതൽ ഐഇഡി കണ്ടെടുത്തിട്ടുള്ളത്.
ജനുവരി ആറിന് ബിജാപുരിൽ എട്ടു പോലീസ് ഉദ്യോഗസ്ഥർ കുഴിബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.