തെര. ഡ്യൂട്ടിയിൽനിന്ന് അധ്യാപകരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി
Friday, February 14, 2025 5:13 AM IST
പ്രയാഗ് രാജ്: അധ്യാപകരെ തെരഞ്ഞെടുപ്പു ഡ്യൂട്ടിയിൽനിന്ന് പരമാവധി ഒഴിവാക്കണമെന്ന് അലാഹാബാദ് ഹൈക്കോടതി. മറ്റ് വിഭാഗങ്ങളിൽനിന്നുള്ള ജീവനക്കാരെ ഇത്തരം കാര്യങ്ങൾക്ക് ലഭിക്കാതെ വരുന്ന സാഹചര്യങ്ങളിൽ മാത്രം അധ്യാപകരെ പരിഗണിക്കാവൂ എന്നും കോടതി ഉത്തരവിൽ നിർദേശിച്ചു.
ഝാൻസി ജില്ലയിൽനിന്നുള്ള പ്രൈമറി സ്കൂൾ അധ്യാപകനായ സൂര്യ പ്രതാപ് സിംഗിന്റെ ഹർജി പരിഗണിക്കവേ ജസ്റ്റീസ് അജയ് ഭാനോട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അധ്യാപകരുടെ ഒഴിവുസമയങ്ങൾ സംസ്ഥാന അധികാരികൾ കവർന്നെടുക്കാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.