സിഗ്നല്‍ തകരാര്‍; മാവേലിയും മലബാറും മണിക്കൂറുകള്‍ വൈകി
Wednesday, March 12, 2025 12:59 AM IST
മംഗളുരു: മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ തകരാര്‍ മൂലം കേരളത്തിലേക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി.
വൈകുന്നേരം 5.40നു പുറപ്പേടേണ്ടിയിരുന്ന മാവേലി എക്സ്പ്രസ് രാത്രി എട്ടോടെ മാത്രമാണ് പുറപ്പെട്ടത്. 6.15നു പുറപ്പെടേണ്ടിയിരുന്ന മലബാര്‍ എക്സ്പ്രസ്സും രണ്ടു മണിക്കൂറിലേറെ വൈകി. നേരത്തേ 4.55നു പുറപ്പെടേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ആറോടെയാണു പുറപ്പെട്ടത്. ട്രെയിനുകളുടെ വൈകിയോട്ടം കേരളത്തിലങ്ങോളമുള്ള രാത്രിയാത്രക്കാരെ വലച്ചു.