കറുപ്പണിഞ്ഞു പ്രതിഷേധിച്ച് ഡിഎംകെ
Wednesday, March 12, 2025 2:32 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായ ഭാഷായുദ്ധത്തിൽ പാർലമെന്റിൽ കറുപ്പണിഞ്ഞ് പ്രതിഷേധവുമായി ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് എംപിമാർ.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേയും (എൻഇപി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനകൾക്കെതിരേയുമായിരുന്നു പ്രതിഷേധം.
തമിഴ്നാടിനെതിരേയുള്ള പരാമർശങ്ങളിൽ കേന്ദ്രമന്ത്രി മാപ്പ് പറയണമെന്ന് പ്രതിഷേധത്തിനു നേതൃത്വം നൽകിയ ഡിഎംകെ എംപി കനിമൊഴി ആവശ്യപ്പെട്ടു. രാജ്യസഭയിൽ പ്രധാനെതിരേ അവകാശ ലംഘന നോട്ടീസും കനിമൊഴി നൽകി.
കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള ഭാഷായുദ്ധം ശക്തമാകുന്നതിനിടയിലാണ് കഴിഞ്ഞദിവസം പാർലമെന്റിൽ തമിഴ്നാട്ടുകാരെ അപരിഷ്കൃതരെന്നു ധർമേന്ദ്ര പ്രധാൻ വിശേഷിപ്പിച്ചത്.