മൽഹാർ സർട്ടിഫിക്കറ്റുള്ള ആട്ടിറച്ചി വാങ്ങണം: മഹാരാഷ്ട്ര സർക്കാർ
Wednesday, March 12, 2025 2:32 AM IST
മുംബൈ: ഇനി മഹാരാഷ്ട്രയിൽ മൽഹാർ സർട്ടിഫിക്കറ്റുള്ള ആട്ടിറച്ചി മാത്രമേ വാങ്ങാൻ പാടുള്ളൂ എന്ന് മന്ത്രി നിതേഷ് റാണെ.
കലർപ്പില്ലാത്ത ആട്ടിറച്ചി ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മൽഹാർ സർട്ടിഫിക്കറ്റ് ഇല്ലാത്ത കടകളിൽനിന്ന് ഇറച്ചി വാങ്ങുന്നത് ഹിന്ദുക്കൾ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒറ്റ വെട്ടിനു മൃഗങ്ങളെ കൊലപ്പെടുത്തി ഇറച്ചി വിൽക്കുന്ന കടകളാണിവ. മൽഹാർ സർട്ടിഫിക്കഷൻ ഡോട് കോം എന്ന വെബ്സൈറ്റ് വഴി പുതിയ ഷോപ്പുകൾ നടത്താനുള്ള സർട്ടിഫിക്കേഷന് അപേക്ഷിക്കാം
.100 ശതമാനം മട്ടൺ ഷോപ്പുകളും ഹിന്ദുക്കളാണ് നടത്തുന്നതെന്നും ഇത് ഹിന്ദുസമാജത്തെ സാന്പത്തികമായി സഹായിക്കാനാണെന്നും മന്ത്രി എക്സിൽ കുറിച്ചു.