വാഹനാപകടം; മൂന്ന് ജവാന്മാർ മരിച്ചു
Wednesday, March 12, 2025 2:32 AM IST
ഇംഫാൽ: മണിപ്പുരിൽ വാഹനാപകടത്തിൽ മൂന്നു ബിഎസ്എഫ് ജവാന്മാർ മരിച്ചു. 13 പേർക്കു പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്കു മറിയുകയായിരുന്നു.
സേനാപതി ജില്ലയിലെ ചാഗൗബംഗ് ഗ്രാമത്തിലായിരുന്നു അപകടം. രണ്ടു പേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയും മരിച്ചു. പരിക്കേറ്റ ചില ജവാന്മാരുടെ നില ഗുരുതരമാണ്.