ജമ്മുകാഷ്മീർ അവാമി ആക്ഷൻ കമ്മിറ്റിയെ നിരോധിച്ചു
Wednesday, March 12, 2025 2:32 AM IST
ന്യൂഡൽഹി: കാഷ്മീരിൽ നിർണായക സ്വാധീനമുള്ള മതപണ്ഠിതൻ മിർവായിസ് ഉമർ ഫറൂഖിന്റെ നേതൃത്വത്തിലുള്ള അവാമി ആക്ഷൻ കമ്മിറ്റി (എഎസി), ഷിയാ നേതാവ് മസ്റൂർ അബ്ബാസ് അൻസാരിയുടെ കാഷ്മീർ ഇത്തിഹാദുൽ മുസ്ലിമൻ (ജെകെഐഎം) എന്നീ ഭീകരസംഘടനകൾക്കു കേന്ദ്രസർക്കാർ അഞ്ചുവർഷത്തെ നിരോധനം ഏർപ്പെടുത്തി.