സിപിഎം സംഘപരിവാറിനെപ്പോലും നാണിപ്പിക്കുന്നെന്നു വി.ഡി. സതീശൻ
Thursday, August 15, 2024 1:25 AM IST
പാലക്കാട്: വടകരയില്‍ സിപിഎം നടത്തിയതു തീവ്രവാദത്തിനു സമാനമായ വിദ്വേഷപ്രചാരണമാണെന്നും വര്ഗീയപ്രചാരണത്തില് അവര്‍ സംഘപരിവാറിനെപ്പോലും നാണിപ്പിക്കുന്നതായും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഫിര്പ്രയോഗം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും തലയില്‍ കെട്ടിവയ്ക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു. ശരിയായി അന്വേഷിച്ചാല്‍ ചില സിപിഎം നേതാക്കളുടെ കുടുംബങ്ങളിലേക്ക് അതെത്തും.
ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന റിപ്പോര്‍ട്ടാണ് വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ വിവാദമായ ‘കാഫിര്‍’ പ്രയോഗവുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചതെന്നും വി.ഡി. സതീശന് കുറ്റപ്പെടുത്തി.