സീറോമലബാർ മാതൃവേദി ഗ്ലോബൽ ജനറൽബോഡി സമാപിച്ചു
Wednesday, January 15, 2025 2:21 AM IST
മൂവാറ്റുപുഴ: നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്ന സീറോമലബാർ മാതൃവേദി ഗ്ലോബൽ ജനറൽബോഡി സമാപിച്ചു. സമാപന സമ്മേളനം ബിഷപ് ഡെലിഗേറ്റ് മാർ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രഫ. കൊച്ചുറാണി ജോസഫ് കുടുംബ ബജറ്റിനെക്കുറിച്ച് ക്ലാസ് നയിച്ചു. ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, ഫാ. ജോസ് കിഴക്കയിൽ, പ്രസിഡന്റ് ബീന ജോഷി, ജനറൽ സെക്രട്ടറി ആൻസി ചേന്നോത്ത് എന്നിവർ പ്രസംഗിച്ചു.
2025-26 വർഷത്തേക്കുള്ള ഭരണസമിതിയെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. കോതമംഗലം രൂപത മാതൃവേദി ഡയറക്ടർ ഫാ. ജോസ് കിഴക്കയിലും മാതൃവേദി രൂപതാ ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.