സദനം വാസുദേവനും കെ.ജി. വാസുദേവനും കേരള കലാമണ്ഡലം ഫെലോഷിപ്പ്
Wednesday, January 15, 2025 2:21 AM IST
തൃശൂർ: കേരള കലാമണ്ഡലം കല്പിതസർവകലാശാല 2023ലെ ഫെലോഷിപ്പ്, അവാർഡ്, എൻഡോവ്മെന്റുകൾ പ്രഖ്യാപിച്ചു.
സദനം വാസുദേവൻ (ചെണ്ട)- കക്കാട് കാരണവപ്പാട് ഫെലോഷിപ്പ്, കലാമണ്ഡലം കെ.ജി. വാസുദേവൻ (കഥകളി)- തകഴി കുഞ്ചുക്കുറുപ്പ് ഫെലോഷിപ്പ് എന്നിവയ്ക്ക് അർഹരായി. ഫെലോഷിപ്പിനുള്ള പ്രത്യേക ജൂറി പരാമർശത്തിനു കലാക്ഷേത്ര വിലാസിനി (മോഹിനിയാട്ടം) അർഹയായി. 50,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണു ഫെലോഷിപ്പ്.
മറ്റ് അവാർഡുകൾ: കോട്ടയ്ക്കൽ കേശവൻ - കഥകളിവേഷം, കോട്ടയ്ക്കൽ മധു - കഥകളിസംഗീതം, കൊട്ടാരം സുബ്രഹ്മണ്യൻ നമ്പൂതിരി - കഥകളി ചെണ്ട, കലാമണ്ഡലം ഹരിദാസ് - കഥകളി മദ്ദളം, ചിങ്ങോലി പുരുഷോത്തമൻ - കഥകളി ചുട്ടി, സൂരജ് നമ്പ്യാർ - കൂടിയാട്ടം, കലാമണ്ഡലം ലീലാമണി - മോഹിനിയാട്ടം, പയ്യന്നൂർ പി.വി. കൃഷ്ണൻകുട്ടി - തുള്ളൽ, ബിജീഷ് കൃഷ്ണ- നൃത്തസംഗീതം, കലാമണ്ഡലം ഉണ്ണികൃഷ്ണപൊതുവാൾ- എഎസ്എൻ നമ്പീശൻ പുരസ്കാരം, എരിക്കാവ് സുനിൽ- കലാഗ്രന്ഥം, കലാമണ്ഡലം വെങ്കിട്ടരാമൻ, കല്ലേക്കുളങ്ങര കഥകളിഗ്രാമം (താടിയരങ്ങ്)- ഡോക്യുമെന്ററി, ഡോ. സദനം ഹരികുമാർ- എം.കെ.കെ. നായർ സമഗ്രസംഭാവന പുരസ്കാരം, കലാമണ്ഡലം ആദിത്യൻ (കഥകളി)- യുവപ്രതിഭ, ചെങ്ങന്നൂർ ഹരിശർമ- മുകുന്ദരാജസ്മൃതി പുരസ്കാരം, ചന്ദ്രമന നാരായണൻനമ്പൂതിരി (കർണാടകസംഗീതം)- കലാരത്നം എൻഡോവ്മെന്റ്, കോട്ടയ്ക്കൽ പ്രദീപ് (കഥകളി)- വി.എസ്. ശർമ എൻഡോവ്മെന്റ്, കലാമണ്ഡലം രവികുമാർ (മിഴാവ്)- പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്കാരം, കലാമണ്ഡലം ഷർമിള- വടക്കൻ കണ്ണൻനായർ സ്മൃതി പുരസ്കാരം, കലാമണ്ഡലം മോഹനകൃഷ്ണൻ- കെ.എസ്. ദിവാകരൻനായർ സ്മാരക സൗഗന്ധിക പുരസ്കാരം, കലാമണ്ഡലം ആഷിക് (കഥകളി)- ഭാഗവതർ കുഞ്ഞുണ്ണിത്തമ്പുരാൻ എൻഡോവ്മെന്റ്, വിനീത നെടുങ്ങാടി (മോഹിനിയാട്ടം)- കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക അവാർഡ്, ഇ.പി. കൃഷ്ണ (മോഹിനിയാട്ടം)- ബ്രഹ്മശ്രീ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട്. പത്രസമ്മേളനത്തിൽ കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്ണൻ, വേണുജി, പ്രഫ. ജോർജ് എസ്. പോൾ, റവ.ഡോ. പോൾ പൂവത്തിങ്കൽ, കലാമണ്ഡലം ഹുസ്നബാനു എന്നിവർ പങ്കെടുത്തു.