കെ.എം. ഏബ്രഹാം മുംബൈ മാരത്തണിൽ ഓടും
Wednesday, January 15, 2025 2:22 AM IST
തിരുവനന്തപുരം: വൻ നാശം വിതച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ.കെ.എം ഏബ്രഹാം വിഖ്യാതമായ മുംബൈ മാരത്തണ്‍ ഓടാനൊരുങ്ങുന്നു.
42 കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തണ്‍ ആണ് ജനുവരി 19 നു നടക്കുന്ന മുംബൈ മാരത്തണ്‍.
വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ജഴ്സി ധരിച്ചാണ് ഡോ. കെ.എം. ഏബ്രഹാം മാരത്തണിൽ പങ്കെടുക്കുന്നത്. ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, ജഴ്സിയും ലോഗോയും കെ.എം. ഏബ്രഹാമിനു കൈമാറും.