വ്യാജ സ്ക്രീന്‍ ഷോട്ട് : കേസ് ഡയറി ഹാജരാക്കാന്‍ സമയം തേടി പോലീസ്
Tuesday, August 13, 2024 2:22 AM IST
കൊച്ചി: വടകര ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ കാഫിര്‍ സ്ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ പോലീസ് ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടി.
കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വടകര പോലീസ് ഇന്‍സ്പെക്ടര്‍ക്കു നേരത്തേ കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ച കേസ് പരിഗണിക്കവേ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും 21നു പരിഗണിക്കാനായി ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് മാറ്റി.