ദുരന്തമുഖത്ത് കണ്ണീര് വാര്‍ത്ത് മന്ത്രി എ.കെ. ശശീന്ദ്രന്
Monday, August 12, 2024 4:50 AM IST
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച ഭൂമിയില്‍ കണ്ണീര് വാര്‍ത്ത് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു കാണാതായ നാസര്‍ എന്നയാളുടെ മകനെ ചേര്‍ത്തുപിടിച്ചാണ് മന്ത്രി തേങ്ങിയത്.
ആളുകള്‍ മുന്നിലെത്തി സങ്കടപ്പെടുന്നതു കാണുമ്പോള്‍ എന്താണ് പറയുകയെന്ന് പിന്നീട് മാധ്യമങ്ങളുമായി സംസാരിക്കവേ മന്ത്രി ചോദിച്ചു. ഇങ്ങനെ കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ഒരിക്കലും ചിന്തിച്ചതല്ല. ദുരന്ത ബാധിതരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. അവരുടെ രക്ഷയ്ക്കു ശ്രമിക്കുകയാണ് ചെയ്യാനുള്ളത്.
നമുക്ക് ഇത്ര പ്രയാസമെങ്കില്‍ അവരുടെ പ്രയാസം ചിന്തിക്കാവുന്നതേയുള്ളൂ. ദുരന്തബാധിതര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ആയുസിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതാണ് ദുരന്തം. ജീവിതത്തില്‍ എന്തൊക്ക ദുരന്തമാണ് നേരിടേണ്ടിവരികയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.