കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇഡി കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്കു നല്‍കിയേക്കും
Monday, August 12, 2024 4:50 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്കു തിരിച്ചുനല്‍കിയേക്കും. കേസിലെ പ്രതികളുടെ 88.58 കോടിയുടെ സ്വത്തും നിക്ഷേപങ്ങളുമാണ് ഇഡി കണ്ടുകെട്ടിയിട്ടുള്ളത്.
കേസില്‍ കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ ഇഡി സമര്‍പ്പിച്ച അപേക്ഷയില്‍ അനുമതി ലഭിച്ചാല്‍ ഇതിനുള്ള നീക്കമുണ്ടാകും. നിക്ഷേപ തട്ടിപ്പുകേസുകളില്‍ വിചാരണ പൂര്‍ത്തിയായ ശേഷമാണ് ഇതു നല്‍കിയിരുന്നത്. ഇതിനും വര്‍ഷങ്ങള്‍ വേണ്ടിവരും.
എന്നാല്‍, ഭേദഗതി വരുത്തിയ പിഎംഎല്‍എ നിയമത്തിലെ വകുപ്പനുസരിച്ചായിരിക്കും വിചാരണഘട്ടത്തില്ത്തന്നെ കോടതിയുടെ അനുമതിയോടെ നിക്ഷേപത്തുക തിരികെ നല്‍കുക. കോല്‍ക്കത്തയിലെ റോസ് വാലി കേസില്‍ സമാനരീതിയില്‍ ഇടപെടല്‍ ഉണ്ടായിരുന്നു.