ലാവോസിലേക്ക് മനുഷ്യക്കടത്ത്: ഇടനിലക്കാരനെ പൂട്ടാന്‍ പോലീസ്
Monday, August 12, 2024 4:50 AM IST
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് ചൈനീസ് കമ്പനിക്ക് കൊച്ചിയില്‍ നിന്നും ആളുകളെ വിറ്റ കേസില്‍ മലയാളിയായ ഇടനിലക്കാരനെ പൂട്ടാന്‍ പോലീസ്. ഇതിന്റെ ഭാഗമായി ജോലി തട്ടിപ്പിനിരയായ കംബോഡിയയില്‍ നിന്നും കഴിഞ്ഞദിവസം നാട്ടില്‍ തിരിച്ചെത്തിയവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കും.
ഇരുകേസുകളുടെ പിന്നിലും ഒരേതട്ടിപ്പ് സംഘമാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണിത്. കേസുമായി ബന്ധപ്പെട്ട് സമാനരീതിയില്‍ തട്ടിപ്പിന് ഇരയായി ലാവോസില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുകയാണ്.കൊച്ചിയില്‍ നിന്നും ലാവോസിലേക്ക് പോയ സംഘത്തെ ഇവിടെ എത്തിച്ചതിലടക്കം ഇടനിലനിന്ന മലയാളി ഇപ്പോഴും ലാവോസില്‍ തുടരുകയാണ്.