ഡോക്ടര്‍മാരും വിദ്യാര്‍ഥികളും പ്രതിഷേധിക്കും
Monday, August 12, 2024 4:50 AM IST
തിരുവനന്തപുരം: കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയുടെ ദാരുണ കൊലപാതകം കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ അപലപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10.30 ന് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും മെഡിക്കല്‍ അധ്യാപകര്‍, പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍സ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ആവശ്യമായി വരികയാണെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അറിയിച്ചു.