പ്രധാനമന്ത്രിയുടെ സന്ദർശനം പ്രത്യാശ നൽകുന്നു: തോമസ് ഉണ്ണിയാടൻ
Monday, August 12, 2024 4:50 AM IST
തൃശൂർ: വയനാട്ടിലെ ദുരന്തഭൂമിയിലും ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പുകളിലും ആശുപത്രികളിലും പ്രധാനമന്ത്രി നടത്തിയ സന്ദർശനവും അദ്ദേഹത്തിന്റെ വാക്കുകളും പ്രത്യാശ നൽകുന്നതാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.
സംസ്ഥാന സർക്കാർ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, സാമൂഹ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നു അവിടം സന്ദർശിച്ചപ്പോൾ മനസിലായതായി ഉണ്ണിയാടന് പറഞ്ഞു.