വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി: സുരേഷ് ഗോപി
Sunday, August 11, 2024 1:22 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്ന് കേന്ദ്ര സഹമന്തി സുരേഷ് ഗോപി.
മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതം എങ്ങനെ ഹനിക്കപ്പെടുന്നു എന്നതാണ് പ്രധാനമന്ത്രി കണ്ടത്. അവലോകന യോഗത്തിൽ ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ദുരിതാശ്വാസ ക്യാന്പും ആശുപത്രിയും സന്ദർശിച്ച് ദുരന്തബാധിതരുടെ പ്രതിനിധികളെ പ്രധാനമന്ത്രി നേരിൽക്കണ്ടു.
ആരോഗ്യപ്രവർത്തകരുമായി സംസാരിച്ചു. ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയതെന്നും മുൻപ് ഇല്ലാത്തവിധം കേരളത്തിനു പരിഗണന ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.