ജീവനെ ഹനിക്കുന്ന എല്ലാത്തരം കൃത്യങ്ങളും കൊലപാതകം: മാർ ആൻഡ്രൂസ് താഴത്ത്
Sunday, August 11, 2024 1:22 AM IST
തൃശൂർ: ജീവനെ ഹനിക്കുന്ന വിവിധതരം ക്രൂരകൃത്യങ്ങൾ പെരുകിവരികയാണെന്നും ഇതെല്ലാംതന്നെ കൊലപാതകമാണെന്നും സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.
തൃശൂരിൽ നടന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പോണ്ടിച്ചേരി ആർച്ച്ബിഷപ്പും കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇന്ത്യയുടെ എപ്പിസ്കോപ്പൽ അഡ്വൈസറുമായ ഡോ. ഫ്രാൻസിസ് കലിസ്റ്റ് അധ്യക്ഷത വഹിച്ചു.
കെസിബിസി വൈസ് പ്രസിഡന്റ് മാർ പോളി കണ്ണൂക്കാടൻ, ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, ഡോ. യൂഹന്നാൻ മാർ തിയഡോഷ്യസ്, നാഷണൽ എക്യുമെനിക്കൽ പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ്, കൽദായ മെത്രാപ്പോലീത്ത മാർ ഒൗഗിൻ കുര്യാക്കോസ്, ബിഷപ്പുമാരായ ഡോ. മാൽക്കം പോളികാർപ്പ്, ഡോ. ജെറാൾഡ് ജോണ്‍ മത്തിയാസ്, മാർ ടോണി നീലങ്കാവിൽ, ഡോ. ഫ്രാങ്കോ മുളയ്ക്കൽ, പ്രോലൈഫ് ആക്ടിവിസ്റ്റുകളായ റേച്ചൽ ഷ്രോഡർ, മെയ്റ റോഡ്രിഗസ് (യുഎസ്എ), ഷെവ. സിറിൾ ജോണ്‍, ഫാ. പോൾ കുണ്ടുപറന്പിൽ, സിൽവൻ മിറൻഡ, ചെയർമാർ റവ.ഡോ. ഡെന്നി താണിക്കൽ, ജനറൽ കണ്‍വീനർ ജെയിംസ് ആഴ്ചങ്ങാടൻ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവർ പ്രസംഗിച്ചു.
പങ്കെടുക്കാൻ ജൈനമതക്കാരും
തൃശൂർ: മുംബൈയിൽനിന്ന് ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കാൻ ജൈനമതത്തിൽപ്പെട്ട മൂന്നുപേരെത്തി. മാർച്ച് ഫോർ ലൈഫിനെക്കുറിച്ച് കേട്ടറിഞ്ഞാണ് ഇവരെത്തിയത്.
സഹായമെത്രാൻ മാർ ടോണി നീലങ്കാവിലുമായി ഇവർ സംസാരിച്ചു. മാർച്ചിനെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വരുംവർഷങ്ങളിൽ ജൈനമതത്തിന്റെ നേതൃത്വത്തിൽ മാർച്ച് ഫോർ ലൈഫ് നടത്തുവാൻ സാധിക്കുമെന്നു പറഞ്ഞാണ് അവർ മടങ്ങിയത്.