മിഷൻലീഗ് കുഞ്ഞേട്ടൻ അനുസ്മരണം
Sunday, August 11, 2024 1:22 AM IST
ചെമ്മലമറ്റം: ചെറുപുഷ്പ മിഷൻലീഗ് സ്ഥാപകനേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേലി ന്റെ (കുഞ്ഞേട്ടൻ) 15-ാം ചരമവാർഷികം മിഷൻലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ചെമ്മലമറ്റത്ത് ആചരിച്ചു. രാവിലെ 9.30ന് സമൂഹബലിയും കബറിടത്തിങ്കൽ പ്രത്യേക പ്രാർഥനകളും നടന്നു.
തുടർന്നു നടന്ന അനുസ്മരണസമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കുഞ്ഞേട്ടൻ പുരസ്കാരം ജോൺസൺ കാഞ്ഞിരങ്ങാട്ടിന് ബിഷപ് സമ്മാനിച്ചു.
മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, സംസ്ഥാന ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, ഫാ. ജോസ് പ്രകാശ് മണ്ണൂരെട്ടൊന്നേൽ, രൂപത പ്രസിഡന്റ് ജോബിൻ തട്ടാംപറമ്പിൽ, ചെമ്മലമറ്റം പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാ. തോമസ് കട്ടിപ്പറമ്പിൽ, സിസ്റ്റർ എൽസൻ എഫ്സിസി, ആൽബി ആന്റോ വെമ്പിൽ, വിവിധ രൂപതകളിൽനിന്നുള്ള ഡയറക്ടർമാർ, ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.