യോഗേഷ് ഗുപ്ത വിജിലൻസ് മേധാവിയായി നാളെ ചുമതലയേൽക്കും
Sunday, August 11, 2024 1:22 AM IST
തിരുവനന്തപുരം: വിജിലൻസ് മേധാവിയായി എഡിജിപി യോഗേഷ് ഗുപ്ത നാളെ ചുമതലയേൽക്കും. ബിവറേജസ് കോർപറേഷൻ സിഎംഡി സ്ഥാനത്തു നിന്നാണ് യോഗേഷ് ഗുപ്ത വിജിലൻസിലേക്ക് എത്തുന്നത്. യോഗേഷിനെ വിജിലൻസ് എഡിജിപിയായി നിയമിച്ച സർക്കാർ, ഡയറക്ടറുടെ അധികചുമതലയും നൽകിയിരുന്നു.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ സിബിഐയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇഡി) യോഗേഷ് ഗുപ്ത പ്രവർത്തിച്ചിട്ടുണ്ട്. ഉന്നതർ ഉൾപ്പെട്ട പശ്ചിമബംഗാളിലെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പു കേസ്, ബാങ്ക് തട്ടിപ്പു കേസ്, എയർപോർട്ട് അഥോറിറ്റി റിക്രൂട്ട്മെന്റ് തട്ടിപ്പുകേസ് അടക്കം അന്വേഷിച്ചിരുന്നു. വിജിലൻസ് മേധാവിയായിരുന്ന ടി.കെ. വിനോദ്കുമാർ സ്വയംവിരമിച്ചതിനെ തുടർന്നാണ് യോഗേഷ് ഗുപ്തയെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്.
അമേരിക്കയിലെ നോർത്ത് കരോളിന സർവകലാശാലയിലെ സോഷ്യോളജി ആൻഡ് ക്രിമിനോളജി പ്രഫസറാകാനാണ് വിനോദ്കുമാർ വിആർഎസ് എടുത്തത്.