ഡോ. അഭിലാഷ് പിള്ളയ്ക്ക് വയലാ പുരസ്കാരം
Sunday, August 11, 2024 1:22 AM IST
തൃശൂർ: ഡോ. വയലാ വാസുദേവൻപിള്ള ട്രസ്റ്റ് ഏർ പ്പെടുത്തിയ വയലാ വാസുദേവൻപിള്ള സ്മാരകപുരസ്കാരം നാടകസംവിധായകനും തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറുമായ ഡോ. അഭിലാഷ് പിള്ളയ്ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും രാജേഷ് തച്ചൻ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
വയലാ വാസുദേവൻ പിള്ളയുടെ 13-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് 29നു തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന വയലാ സ്മൃതി ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. എഴുത്തുകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.