പ്രധാനമന്ത്രി ഇന്നു കേരളത്തിൽ; വയനാട് ദുരന്തമേഖല സന്ദർശിക്കും
Saturday, August 10, 2024 2:13 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 11.05ന് എത്തുന്ന അദ്ദേഹം വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്ക് ഹെലികോപ്ടറിൽ യാത്ര തിരിക്കും.
രാവിലെ 11.10 മുതൽ ഉച്ചയ്ക്ക് 12.10 വരെ പ്രകൃതിദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും.
ഉച്ചയ്ക്ക് 12.15 മുതൽ വയനാട്ടിൽ പ്രകൃതിദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും കഴിയുന്ന ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
അതിനുശേഷം വയനാട് കളക്ടറേറ്റിൽ എത്തുന്ന പ്രധാനമന്ത്രി പ്രകൃതി ദുരന്തം സംബന്ധിച്ച അവലോകന യോഗത്തിൽ പങ്കെടുക്കും. തുടർന്ന് 3.15ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. 3.55ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കും.