മ​​​ട്ട​​​ന്നൂ​​​ർ: വ​​​യ​​​നാ​​​ട്ടി​​​ലെ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ മേ​​​ഖ​​​ല സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്നെ​​​ത്തും. രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ എ​​​യ​​​ർ ഇ​​​ന്ത്യ വ​​​ൺ വി​​​മാ​​​ന​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തു​​​ട​​​ർ​​​ന്ന് വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലാ​​ണു വ​​​യ​​​നാ​​​ട്ടി​​​ലേ ​​​ക്കു പോ​​​കു​​​ക. കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​കും.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ലെ എ​​​സ്കെ​​​എം​​​ജെ സ്കൂ​​​ൾ മൈ​​​താ​​​ന​​​ത്താ​​​ണ് ഇ​​​റ​​​ക്കു​​​ക. ക​​​ൽ​​പ്പ​​​റ്റ റസ്റ്റ് ഹൗ​​​സി​​​ൽ വി​​​ശ്ര​​​മി​​​ച്ച​​​ശേ​​​ഷം റോ​​​ഡ് മാ​​​ർ​​​ഗ​​​മാ​​​ണ് ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ക. സു​​​ര​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ ഈ ​​​ഭാ​​​ഗ​​​ത്തു​​​കൂ​​​ടി വ്യോ​​​മ​​​നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.


ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു സ്വീ​​​ക​​​രി​​​ക്കും. ഇ​​​രു​​​വ​​​രും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ അ​​​നു​​​ഗ​​​മി​​​ച്ച് വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്കു പോ​​​കും.​

ന​​​രേ​​​ന്ദ്ര​​​മോ​​​ദി ആ​​​ദ്യ​​​മാ​​​യാ​​​ണ് ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്. യാ​​​ത്ര​​​യ്ക്കാ​​​യി വ്യോ​​​മ​​​സേ​​​ന​​​യു​​​ടം മൂ​​​ന്നു ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ വ്യാ​​​ഴാ​​​ഴ്ച ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി​​​ച്ചി​​​രു​​​ന്നു.