കാർഷികവായ്പയ്ക്ക് മോറട്ടോറിയം വേണം: വി.ഡി. സതീശൻ
Saturday, August 10, 2024 2:12 AM IST
പ്രകൃതിദുരന്തവും കൃഷിനാശവും കണക്കിലെടുത്ത് കർഷകരുടെ വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം. കർഷക സമൂഹത്തിനായി സമഗ്ര പാക്കേജ് പ്രഖ്യാപിക്കണം. പാലക്കാട് നെന്മാറയിൽ നെൽകർഷകൻ സോമൻ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്.
പ്രകൃതി ദുരന്തത്തിനിടയിലും ബാങ്കുകളിൽ നിന്നുള്ള ജപ്തി നോട്ടീസുകൾ കർഷകർ ഉൾപ്പെടെയുള്ള പാവങ്ങളുടെ വീടുകളിലേക്കു പ്രവഹിക്കുകയാണ്. എന്നിട്ടും മോറട്ടോറിയം പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു പോലുമില്ല. നെൽ കർഷകർക്ക് യഥാസമയം പണം നൽകുന്നതടക്കം കാർഷിക മേഖലയിൽ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തണം.