മോഹൻലാലിനെ അധിക്ഷേപിച്ച കേസിൽ യുട്യൂബർ അറസ്റ്റിൽ
Saturday, August 10, 2024 2:12 AM IST
തിരുവല്ല: ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയെയും നടൻ മോഹൻലാലിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സമൂഹമാധ്യമത്തിൽ ‘ചെകുത്താൻ’എന്ന പേജ് കൈകാര്യം ചെയ്യുന്ന യുട്യൂബർ അറസ്റ്റിലായി.
തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്സി ( 42 ) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അജുവിനെ പിന്നീട് എറണാകുളത്തേക്ക് കൊണ്ടുപോയി.