കുഞ്ഞേട്ടൻ പുരസ്കാരം ജോൺസൺ കാഞ്ഞിരക്കാട്ടിന്
Saturday, August 10, 2024 2:12 AM IST
കൊച്ചി: ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക നേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെ സ്മരണാർഥം മിഷൻലീഗ് സംസ്ഥാന സമിതി നൽകുന്ന കുഞ്ഞേട്ടൻ പുരസ്കാരത്തിന് ചങ്ങനാശേരി അതിരൂപതയിലെ പാറേൽപ്പള്ളി ഇടവകാംഗം ജോൺസൺ കാഞ്ഞിരക്കാട്ട് അർഹനായി.
സംസ്ഥാന രക്ഷാധികാരി ബിഷപ് മാർ തോമസ് തറയിൽ, സംസ്ഥാന ഡയറക്ടർ ഫാ. ഷിജി ഐക്കരക്കാനായിൽ, സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, സെക്രട്ടറി ജയ്സൺ പുളിച്ചുമാക്കൽ, സംസ്ഥാന ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.