നാട്ടിലേക്കുള്ള യാത്രയ്ക്കിടെ റാന്നി സ്വദേശി വിമാനത്തിൽ മരിച്ചു
Saturday, August 10, 2024 2:12 AM IST
റാന്നി: കുവൈറ്റിൽനിന്നു നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ റാന്നി സ്വദേശി മരിച്ചു. റാന്നി മന്ദമരുതി കോന്നാത്ത് ചാക്കോ തോമസാണ് (തന്പി - 55) മരിച്ചത്. വ്യാഴാഴ്ച രാത്രി കുവൈറ്റ് എയർവേയ്സിൽ കൊച്ചിയിലേക്ക് തിരിച്ച ചാക്കോ തോമസിന് യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വിമാനം ദുബായിൽ അടിയന്തരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരിച്ചുവെന്നാണ് വിവരം. മൃതദേഹം ദുബായിലെ മോർച്ചറിയിലേക്ക് മറ്റി. ബന്ധുക്കളെത്തി നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചു.
കുവൈറ്റ് അൽ- ഇസാ മെഡിക്കൽ ആൻഡ് എക്യുപ്മെന്റ് ജീവനക്കാരനായിരുന്നു. കുവൈറ്റ് അബ്ബാസിയിലായിരുന്നു താമസം. ഭാര്യ: ശോശാമ്മ തോമസ്.