യുവനടിയെ അപമാനിച്ച കേസ്: സൂരജ് പാലാക്കാരന് അറസ്റ്റില്‍
Saturday, August 10, 2024 12:05 AM IST
കൊച്ചി: യുവനടിയെ യുട്യൂബിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന് അറസ്റ്റില്‍. പാലാരിവട്ടം പോലീസാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
2022ല്‍ ക്രൈം നന്ദകുമാറിനെതിരേ പരാതി നല്കിയ ഇടുക്കി സ്വദേശിനിയെ യുട്യൂബ് വീഡിയോയിലൂടെ അപമാനിച്ച കേസില്‍ സൂരജിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.