പണം കായ്ക്കും കൽപമരം
Saturday, August 10, 2024 12:05 AM IST
കാസര്‍ഗോഡ്: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണകേന്ദ്രം (ഐസിഎആര്‍) വികസിപ്പിച്ചെടുത്ത പുതിയ 109 ഇനം കാര്‍ഷികവിളകള്‍ നാളെ ഡല്‍ഹി സി. സുബ്രഹ്മണ്യം ഓഡിറ്റോറിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കുമ്പോള്‍ അഭിമാനനേട്ടവുമായി കാസര്‍ഗോഡ് തോട്ടവിള ഗവേഷണകേന്ദ്രം (സിപിസിആര്‍ഐ). സിപിസിആര്‍ഐ വികസിപ്പിച്ചെടുത്ത രണ്ടുവീതം തെങ്ങിന്‍തൈകളും കൊക്കോ തൈകളും ഇവയില്‍ ഉള്‍പ്പെടും.
കല്പസുവര്ണ
കുള്ളന്‍ ഇനത്തില്‍പ്പെട്ട കല്പസുവര്ണയുടെ തേങ്ങ പച്ചനിറത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ളതാണ്. 30-36 മാസത്തിനുള്ളില്‍ കായ്ക്കുന്ന ഇവ കരിക്ക്, കൊപ്ര എന്നിവയ്ക്ക് അനുയോജ്യമാണ്. മധുരമുള്ള കരിക്കിന്‍വെള്ളവും നല്ല കൊപ്രയും ഇതിന്റെ പ്രത്യേകതയാണ്. നന്നായി പരിപാലിച്ചാല്‍ പ്രതിവര്‍ഷം 108-130 തേങ്ങ വരെ ലഭിക്കും. കേരളത്തിലും കര്‍ണാടകയിലും കൃഷി ചെയ്യാന്‍ അനുയോജ്യം.
കല്പശതാബ്ദി
ഉയരം കൂടിയ ഇനമായ കല്പശതാബ്ദി പച്ചകലര്‍ന്ന മഞ്ഞനിറത്തിലുള്ള തേങ്ങയാണ് ഉത്പാദിപ്പിക്കുന്നത്. 612 മില്ലിലിറ്റര്‍ കരിക്കിന്‍വെള്ളവും 273 ഗ്രാം കൊപ്രയും ലഭിക്കും. നന്നായി പരിപാലിച്ചാല്‍ പ്രതിവര്‍ഷം 105-148 തേങ്ങകള്‍ ലഭിക്കും. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കൃഷിക്ക് അനുയോജ്യം.
വിടിഎല്സിഎച്ച് 1
നേരത്തേ കായ്ക്കുന്നതും ഉയര്‍ന്ന വിളവ് നല്‍കുന്നതുമായ കൊക്കോ ഹൈബ്രിഡാണ് വിടിഎല്സിഎച്ച് 1. കവുങ്ങ്, തെങ്ങ് തോട്ടങ്ങളില്‍ നടാന്‍ അനുയോജ്യം.
പ്രതിവര്‍ഷം ഒന്നര മുതല്‍ രണ്ടര കിലോ വരെ ഉണക്ക ബീന്‍സ് ലഭിക്കും. തോട് ചീയല്‍, തേയില കൊതുക് കീടബാധ എന്നിവയെ ചെറുക്കാന്‍ പര്യാപ്തമാണ്. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കൃഷിക്ക് അനുയോജ്യം.
വിടിഎല്സിഎച്ച് 2
നേരത്തേ കായ്ക്കുന്ന, ഉയര്‍ന്ന വിളവ് നല്കുന്ന, തോട് ചീയല്‍ രോഗപ്രതിരോധമുള്ള കൊക്കോ ഹൈബ്രിഡാണ് വിടിഎല്സിഎച്ച് 2. കവുങ്ങ്, തെങ്ങ് തോട്ടങ്ങളില്‍ നടാന്‍ അനുയോജ്യം.
പ്രതിവര്‍ഷം ഒന്നര മുതല്‍ രണ്ടര കിലോ വരെ ഉണക്ക ബീന്‍സ് ലഭിക്കും. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ കൃഷിക്ക് അനുയോജ്യം.