കേരള ബാങ്ക് മൈക്രോ എടിഎം കരാര്‍: ഹര്‍ജിയില്‍ നോട്ടീസ്
Saturday, August 10, 2024 12:05 AM IST
കൊച്ചി: കേരള ബാങ്ക് മൈക്രോ എടിഎം കരാര്‍ ചൈനീസ് കമ്പനിയുടെ സബ് ഡീലര്‍ക്കു നല്‍കിയെന്നാരോപിച്ചു സമർപ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്.
പുതുപ്പള്ളി പ്രൈമറി ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ടി.എം. തോമസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് കേരള ബാങ്കിനടക്കം നോട്ടീസ് നൽകാൻ ഉത്തരവായത്.
2000 മൈക്രോ എടിഎമ്മുകളുടെ കരാര്‍ ‘സിറ്റ്സ ടെക്നോളജീസ്’ എന്ന കമ്പനിക്കാണു നല്‍കിയത്. ടെലിപവര് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് എന്ന ചൈനീസ് കമ്പനി നിര്‍മിക്കുന്ന എടിഎം ആണ് ഇവര്‍ നല്‍കുന്നത്. ‘മൊബിയോസിയന്’ എന്ന കമ്പനിയാണ് ഇതിന്റെ ഇന്ത്യയിലെ വിതരണക്കാര്‍. സിറ്റ്സ ടെക്നോളജീസ് ഇവരില്‍ നിന്നാണ് എടിഎം വാങ്ങുന്നത്.