സംസ്ഥാന സർക്കാർ പ്രതിനിധികൾ, ജില്ലാ ഭരണാധികാരികൾ, വയനാട്ടിൽ പ്രവർത്തിക്കുന്ന അഞ്ചു രൂപതകളുടെ സാമൂഹ്യ സേവന പ്രസ്ഥാനങ്ങൾ, സംഘടനകൾ, ജനപ്രതിനിധികൾ തുടങ്ങിയവരുമായി കെസിബിസി രൂപം നല്കിയിട്ടുള്ള കർമപദ്ധതികൾ നടപ്പിലാക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കു തുടക്കമായി.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, കെസിബിസിയുടെ ദുരന്ത പുനരധിവാസ കമ്മിറ്റി അംഗങ്ങളായ ഫാ. റൊമാൻസ് ആന്റണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ എന്നിവർ രൂപത സാമൂഹ്യ സേവന വിഭാഗ ഡയറക്ടർമാരോടു ചേർന്ന് ചർച്ചകളും പ്രവർത്തന മാർഗരേഖാരൂപീകരണവും നടത്തും.