തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ സ​​​ർ​​​വ​​​വും ന​​​ഷ്ട​​​മാ​​​യ​​​വ​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം സ​​​മ​​​ഗ്ര​​​മാ​​​യ ഫാ​​​മി​​​ലി പാ​​​ക്കേ​​​ജാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഓ​​​രോ കു​​​ടും​​​ബ​​​ത്തിനും ഓ​​​രോ അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത് . അ​​​തു പ​​​രി​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള പാ​​​ക്കേ​​​ജാ​​​ണ് അ​​​വി​​​ടെ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​ത്.

ഓ​​​രോ കു​​​ടും​​​ബ​​​വും വാ​​​ട​​​ക വീ​​​ട്ടി​​​ലേ​​​ക്ക് മാ​​​റു​​​ന്പോ​​​ൾ അ​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പാ​​​ത്ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ന​​​ൽ​​​ക​​​ണം. കൃ​​​ഷി ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ക്കി ജീ​​​വി​​​ച്ച ഒ​​​രു വി​​​ഭാ​​​ഗ​​​മു​​​ണ്ട്. അ​​​വ​​​ർ​​​ക്ക് കൃ​​​ഷി ചെ​​​യ്യാ​​​നാ​​​യി പാ​​​ട്ട​​​ത്തി​​​നെ​​​ങ്കി​​​ലും ഭൂ​​​മി സ​​​ർ​​​ക്കാ​​​ർ ക​​​ണ്ടെ​​​ത്തി ന​​​ല്ക​​​ണം. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഓ​​​രോ കു​​​ടും​​​ബത്തെ​​​യും പ്ര​​​ത്യേ​​​കം പ്ര​​​ത്യേ​​​ക​​​മാ​​​യി ക​​​ണ്ടു വേ​​​ണം പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കേ​​​ണ്ട​​​ത്.


പു​​​ന​​​ര​​​ധി​​​വാ​​​സം എ​​​ന്ന​​​ത് ഫാ​​​മി​​​ലി പാ​​​ക്കേ​​​ജാ​​​ക്കി ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ മാ​​​ത്രമേ ഫ​​​ല​​​പ്ര​​​ദ​​​മാ​​​കൂ.
ഇ​​​നി​​​യും ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​തെ നോ​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ​​​ർ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മു​​​ണ്ട്.

കാ​​​ലാ​​​വ​​​സ്ഥാ മാ​​​റ്റ​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള​​​താ​​​ക​​​ണം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​വു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.