വിദ്യാഭ്യാസ മന്ത്രി ഇന്ന് വയനാട്ടിൽ
Tuesday, August 6, 2024 2:02 AM IST
കൊല്ലം: വയനാട് ദുരന്തത്തിൽ 53 കുട്ടികളെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തതായി മന്ത്രി വി. ശിവൻകുട്ടി. 18 പേർ മരണമടഞ്ഞു. 35 പേരെ കാണാനില്ല.
ജിവിഎച്ച്എസ്എസ് വെള്ളാർമല, ജിഎൽപിഎസ് മുണ്ടക്കൈ എന്നീ സ്കൂളുകൾക്കാണ് വലിയ നാശമുണ്ടായിരിക്കുന്നത്. ഈ സ്കൂളുകളെ എത്രയും പെട്ടെന്ന് പുനരുദ്ധരിക്കുകയാണ് അടിയന്തര ലക്ഷ്യം. വെള്ളാർമല സ്കൂളിനെ മാതൃകാസ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമിക്കും.
കുട്ടികളുടെ വിദ്യാഭ്യാസം മുൻനിർത്തി വരുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉന്നതതലയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.