എല്ലാ രൂപതകളിലും പിതൃസംഘടന സ്ഥാപിക്കണം: പിതൃവേദി ചങ്ങനാശേരി അതിരൂപത
Tuesday, August 6, 2024 2:01 AM IST
ചങ്ങനാശേരി: കുടുംബജീവിതം നയിക്കുന്ന പുരുഷന്മാർക്കായി എല്ലാ രൂപതകളിലും പിതൃവേദി സ്ഥാപിക്കണമെന്നും പിതൃവേദിയെ പിതാക്കളുടെ ഔദ്യോഗിക വിശ്വാസ പരിശീലന വേദിയായി പ്രഖ്യാപിച്ച് സഭാതലത്തിൽ അതിന് രൂപഘടന നിശ്ചയിക്കണമെന്നും അഭ്യർഥിച്ചുകൊണ്ട് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് പിതൃവേദി ചങ്ങനാശേരി അതിരൂപത സമിതി കത്തു നൽകി.
സിനഡ് അംഗീകൃതമായതും എല്ലാ രൂപതകൾക്കും പൊതുവായുള്ളതുമായ ഒരു സംവിധാനം ഉണ്ടാകുന്നത് പിതാക്കന്മാരുടെ വിശ്വാസപരിശീലനത്തെ കൂടുതൽ കെട്ടുറപ്പുള്ളതാക്കാൻ സഹായിക്കുമെന്ന് പിതൃവേദി ഭാരവാഹികൾ മേജർ ആർച്ച്ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു.