പിഎസ്സി 14 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
Tuesday, August 6, 2024 2:01 AM IST
തിരുവനന്തപുരം: 14 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കെമിക്കൽ എൻജിനിയറിംഗ്, ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയറിംഗ്/ഹെഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)-ഡിപ്പാർട്ട്മെന്റ് ക്വാട്ട, ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയറിംഗ് (ഇലക്ട്രിക്കൽ), ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയറിംഗ്/ഹെഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ)-ഒന്‍പതാം എൻസിഎ- എസ്സിസിസി, പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) - ഒന്നാം എൻസിഎ- എൽസി/എഐ, വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2, കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്).
കന്നട മാധ്യമം - രണ്ടാം എൻസിഎ മുസ്ലിം, മലപ്പുറം ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2, പോലീസ് വകുപ്പിൽ വിവിധ ബറ്റാലിയനുകളിൽ പോലീസ് കോണ്‍സ്റ്റബിൾ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയൻ), പോലീസ് വകുപ്പിൽ പോലീസ് കോണ്‍സ്റ്റബിൾ ഡ്രൈവർ/വുമണ്‍ പോലീസ് കോണ്‍സ്റ്റബിൾ ഡ്രൈവർ, മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (പട്ടികജാതി/പട്ടികവർഗം) എന്നീ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.