പ്രഭാഷണപരിപാടി നടത്തി
Monday, August 5, 2024 2:04 AM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് ലീഡര്‍ ഇന്‍സൈറ്റില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് പ്രഭാഷണം നടത്തി. ‘പ്രകൃതിയില്‍ നിന്നും മാനേജര്‍മാര്‍ക്ക് പഠിക്കാനുള്ള പാഠങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
അതിജീവനത്തിന് അനുയോജ്യം പ്രകൃതിയോട് ഇണങ്ങുന്ന ജീവിതമാണ്. മനുഷ്യരുടെ പ്രവൃത്തികള്‍ പലപ്പോഴും പ്രകൃതിയെ നശിപ്പിക്കുന്ന തലത്തിലുള്ളതാണ്. നാട്ടിലെ ചെടികളുടെ ദൗത്യം മനുഷ്യരെ സന്തോഷിപ്പിക്കുക എന്നതു മാത്രമാണ്. എന്നാല്‍ കാട്ടിലെ ചെടികളുടെ ദൗത്യം അതല്ലെന്നും ഡോ. ടി.വി. സജീവ് പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. ദിലീപ് നാരായണന് സ്വാഗതവും ഡോ. അനില്‍ ജോസഫ് നന്ദിയും പറഞ്ഞു.