ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോണ്‍ സർവേ: മന്ത്രിസഭ ഉപസമിതി
Sunday, August 4, 2024 2:12 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോണ്‍ സർവേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തെരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയർച്ച വ്യത്യാസം മനസിലാക്കി പരിശോധന ശക്തമാക്കും.
എൻഡിആർഎഫ്, കെ 9 ഡോഗ് സ്ക്വാഡ്, ആർമി കെ 9 ഡോഗ് സ്ക്വാഡ്, സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ്, മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പ്, പോലീസ്, അഗ്നി രക്ഷാ സേന, ഫോറസ്റ്റ്, തമിഴ്നാട് ഫയർ ആൻഡ് റസ്ക്യൂ, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്ക്വാഡ്, നേവൽ, കോസ്റ്റ് ഗാർഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ചു ദിവസം തെരച്ചിൽ നടത്തിയത്. പരിശോധനയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി.