തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​എ​​​ൻ​​​എ സാ​​​ന്പി​​​ളെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ പി​​​ന്തു​​​ണ​​​യ്ക്കു​​​ള്ള പ്രോ​​​ട്ടോ​​​കോ​​​ൾ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും ശ​​​രീ​​​ര ഭാ​​​ഗ​​​ങ്ങ​​​ൾ മാ​​​ത്രം ല​​​ഭി​​​ച്ച​​​വ​​​യു​​​ടെ​​​യും സാ​​​ന്പി​​​ളു​​​ക​​​ൾ ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

കാ​​​ണാ​​​താ​​​യ ത​​​ങ്ങ​​​ളു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രെ തേ​​​ടി ആ​​​രെ​​​ങ്കി​​​ലും എ​​​ത്തു​​​ന്പോ​​​ൾ അ​​​വ​​​രു​​​ടെ സാ​​​ന്പി​​​ളു​​​ക​​​ൾ കൂ​​​ടി എ​​​ടു​​​ത്ത് ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യാ​​​ൽ മ​​​രി​​​ച്ച​​​ത് ആ​​​രാ​​​ണ് എ​​​ന്നു​​​ള്ള​​​തു തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യും.


അ​​​തി​​​നു​​​വേ​​​ണ്ടി ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ പ്ര​​​ത്യേ​​​കി​​​ച്ചു ദു​​​ര​​​ന്ത​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​വ​​​രു​​​ടെ സാ​​​ന്പി​​​ളു​​​ക​​​ൾ ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ടു​​​ക്കു​​​ന്പോ​​​ൾ മാ​​​ന​​​സി​​​ക​​​മാ​​​യി അ​​​വ​​​രെ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.