ദുരിതബാധിതരുടെ ക്ലെയിം സെറ്റിൽമെന്റുകൾ ഉടനടി തീർപ്പാക്കും: എൽഐസി
Sunday, August 4, 2024 1:34 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് എൽഐസി അറിയിച്ചു.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന ഉൾപ്പെടെയുള്ള ഇൻഷ്വറൻസുകൾ ഉടനടി തീർപ്പാക്കും. ഇതിനായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിന് കോഴിക്കോട് ഡിവിഷനിൽ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും എൽഐസിയുടെ എംഡിയും സിഇഒയുമായ സിദ്ധാർഥ മൊഹന്തി പറഞ്ഞു.