കണ്ണീർ തുടയ്ക്കാൻ അഗതികളുടെ സഹോദരിമാർ
Sunday, August 4, 2024 1:34 AM IST
കൽപ്പറ്റ: ദുരിതാശ്വാസ ക്യാന്പുകളിൽ വേദന തിന്നു കഴിയുന്നവരുടെ കണ്ണീർ തുടയ്ക്കാൻ അഗതികളുടെ സഹോദരിമാരും. എസ്ഡി കോണ്‍ഗ്രിഗേഷനു കീഴിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിൽനിന്നുള്ള 18 അംഗ സംഘമാണ് സേവനത്തിന് മേപ്പാടിയിലെത്തിയത്.
സാമൂഹികസേവനത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ, അധ്യാപികമാർ, നഴ്സുമാരടക്കം ആശുപത്രി ജീവനക്കാർ, കൗണ്‍സലർമാർ എന്നിവരടങ്ങുന്നതാണ് കന്യാസ്തീ സംഘം. പ്രൊവിൻസ് സോഷ്യൽ കൗണ്‍സലർ സിസ്റ്റർ അനീഷയാണ് സംഘത്തെ നയിക്കുന്നത്. എറണാകളും ആലുവ ചൂണ്ടിയിലാണ് കോണ്ഗ്രിഗേഷൻ ആസ്ഥാനം.
വെള്ളിയാഴ്ച രാവിലെയാണ് ഇവർ മേപ്പാടിയിലെത്തിയത്. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവര്‍ക്ക് കൗണ്‍സലിംഗ് നൽകിത്തുടങ്ങിയതായി സംഘാംഗങ്ങളായ സിസ്റ്റർ ആൻസി മണിയങ്കോട്ട്, സിസ്റ്റർ ആൽഫി ജോസ് അയ്യാനിക്കാട് എന്നിവർ പറഞ്ഞു.