പുനരധിവാസം: ഒരു കോടി അനുവദിക്കുമെന്ന് ജോസ് കെ. മാണി
Sunday, August 4, 2024 1:34 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനായാണ് തുക ചെലവഴിക്കുക. അതീവ ദുരന്ത ബാധിത മേഖലയാക്കിയുള്ള കേന്ദ്ര വിജ്ഞാപനം ലഭ്യമായാലുടൻ സംസ്ഥാന സർക്കാരിന് തുക കൈമാറുമെന്നും ജോസ് കെ. മാണി എംപി അറിയിച്ചു.