ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റേത് നിഷേധാത്മക നിലപാടെന്ന് ഡബ്ല്യുസിസി
Sunday, August 4, 2024 1:34 AM IST
കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇക്കാലമത്രയും കൈക്കൊണ്ട നിലപാടുകള്‍ നിഷേധാത്മകമാണെന്ന് ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമ കളക്ടീവ്).
റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന് ഉത്തരവിട്ടപ്പോഴും അത് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായിട്ടില്ല .
‘അത് ഞങ്ങളുടെ കാര്യമല്ല , കോടതിക്കാര്യമാണ്’ എന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ എടുത്തതെന്നും ഡബ്ല്യുസിസി ആരോപിച്ചു.