വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെയുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി
Saturday, August 3, 2024 2:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി.
വൈകുന്നേരം ആറു മുതല്‍ രാത്രി പത്തു വരെയാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കപ്പെടുന്നത്. ഈ സമയത്തെ ഉപയോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുകയും പകല്‍ സമയങ്ങളിലെ ഉപയോഗത്തിന് നിരക്ക് കുറയ്ക്കുകയും ചെയ്യുന്ന രീതി നടപ്പിലാക്കാനാണ് ആലോചന.
പകല്‍ സമയങ്ങളില്‍ വീടുകളിലെ വൈദ്യുതി ഉപയോഗം പരിമിതമായതിനാല്‍ നിരക്ക് കുറച്ചാലും കെഎസ്ഇബിക്ക് നഷ്ടമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം പീക്ക് ടൈമിലെ നിരക്കില്‍ വര്‍ധന വരുത്തിയാല്‍ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം വരുമാന വര്‍ധനവും കെഎസ്ഇബി ലക്ഷ്യമിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ഇക്കാര്യം സജീവ പരിഗണനയിലാണ്.
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിതന്നെ കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പീക്ക് ടൈമിലെ വൈദ്യുതി ഉപയോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.