ശന്പളം, പെൻഷൻ വിതരണം: കെഎസ്ആർടിസിക്ക് 30 കോടി കൂടി അനുവദിച്ചു
Saturday, August 3, 2024 2:03 AM IST
തിരുവനന്തപുരം: ജീവനക്കാരുടെ ശന്പളവും പെൻഷഷനും അടക്കം നൽകുന്നതിനായി കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി സർക്കാർ സഹായം അനുവദിച്ചു. അഞ്ചിനകം ശന്പളത്തിന്റെ ഒരു ഭാഗം നൽകുന്നതിനാണിത്.
സർക്കാർ സഹായം നൽകിയില്ലെങ്കിൽ കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യമാണ്. ജീവനക്കാരുടെ ശന്പളവും പെൻഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാൻ കൂടിയാണ് സർക്കാർ സഹായം ലഭ്യമാക്കുന്നതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഇപ്പോൾ പ്രതിമാസം 50 കോടി രൂപയെങ്കിലും കോർപറേഷന് സർക്കാർ സഹായമായി നൽകുന്നുണ്ട്.